സാമ്പത്തിക സെന്‍സസ് ജില്ലയില്‍ തുടങ്ങി ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു
സാമ്പത്തിക സംരംഭങ്ങള്‍ നടത്തുന്ന മുഴുവന്‍ കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന സാമ്പത്തിക സെന്‍സസിന് ജില്ലയില്‍ തുടക്കമായി. എന്യുമറേറ്റര് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് ഏഴാമത് സെന്‍സസിന് തുടക്കം കുറിച്ചത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ പി ടി കുമാരന്, കെ അശോകന്, ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി എസ് രജത്, ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസര്‍ കെ ശ്രീധരന് നമ്പൂതിരി, ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ കെ രമ്യ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, സി എസ് സി ജില്ലാ മാനേജര്‍ ഋഷിറാം, സി എസ് സി ഇക്കണോമിക് സെന്‍സസ് സൂപ്പര്‍വൈസര്‍മാരായ കെ ഉമാശങ്കര്‍, പി ഡി സലിന് കുമാര്‍, എന്യുമറേറ്റര് എം ടി രാജിത എന്നിവര്‍ പങ്കെടുത്തു. 2013ലാണ് അവസാനമായി സാമ്പത്തിക സെന്‍സസ് നടത്തിയത്. എല്ലാ സാമ്പത്തിക സംരംഭങ്ങളുടെയും ഉടമസ്ഥത സംബന്ധിച്ച വിവരങ്ങളും മൂലധനത്തെക്കുറിച്ചും ജോലിചെയ്യുന്നവരെക്കുറിച്ചുമുള്ള രജിസ്ട്രേഷന് വിവരങ്ങള്‍ എന്നിവ സര്‍വ്വേയിലൂടെ ലഭിക്കും. ഇലക്ട്രോണിക്ക് വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി എസ് സി ഇ ഗവേര്‍ണന്‍സ് ഇന്ത്യ ലിമിറ്റഡാണ് സെന്‍സസ് നടപ്പാക്കുന്നത്. മൂന്നൂ മാസത്തിനുള്ളില്‍ സെന്‍സസ് നടപടികള്‍ പൂര്‍ത്തീകരിക്കും.
- Log in to post comments