ഭിന്നശേഷി കുട്ടികള്‍ക്ക് കലോത്സവവുമായി കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത്
സാമൂഹിക നീതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കലോത്സവം കൂളത്തൂര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍ നിര്‍വഹിച്ചു. അഞ്ച് മുതല്‍ 15വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് കലോത്സവം സംഘടിപ്പിച്ചത്.
പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട കുട്ടികളും ചുങ്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അസീസി സെന്ററിലെ കുട്ടികളും ഉള്‍പ്പെടെ 40 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. ചിത്രരചന, ലളിതഗാനം, മിമിക്രി, മോണോആക്ട്, തുടങ്ങിയ കലാമത്സരങ്ങളാണ് നടന്നത്. പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം അവാര്‍ഡ് നല്‍കി. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെ 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലോത്സവം നടത്തിയത്.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസി ഇലഞ്ഞിപ്പുറം, എബിന്‍ ബാബു, ടി.ഐ ഷാഹിദാബീവി, ആനി രാജു, ഐ.സി.ഡി.സി. സൂപ്പര്‍വൈസര്‍ സുമ, അങ്കണവാടി ജീവനക്കാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments