Skip to main content

വെള്ളക്കെട്ട്: ദുരിതം അനുഭവിക്കുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി അരൂക്കുറ്റി പഞ്ചായത്ത്

 

ആലപ്പുഴ: അരൂക്കുറ്റി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗം കുടുംബങ്ങള്‍ അനുഭവിക്കുന്ന വെള്ളക്കെട്ട് മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് പട്ടികജാതി കുടുംബങ്ങളുടെ ഭൂമി ഗ്രാവലിട്ട് ഉയര്‍ത്തുന്നത്. പതിമൂന്ന് ലക്ഷം രൂപ ചെലവില്‍ ഇരുപത്തിയെട്ട് വീടുകളുടെ ഭൂമിയാണ് ഗ്രാവലിട്ട് ഉയര്‍ത്തുന്നത്. നീരൊഴുക്ക് സാധ്യമാക്കാനുള്ള നടപടികളും പഞ്ചായത്ത് സ്വീകരിച്ച് വരുന്നു. അതിനായി ഈ പ്രദേശങ്ങളില്‍ മണ്ണിനടിയിലൂടെ പൈപ്പുകള്‍ സ്ഥാപിക്കും.

മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടും, പകര്‍ച്ചാവ്യാധികളും, നാശനഷ്ടങ്ങളും കൊണ്ട് ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഈ പദ്ധതി ഏറെ ആശ്വാസം നല്‍കുന്നതാണ്. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈര്‍, വൈസ് പ്രസിഡന്റ് ബിനിത പ്രമോദ്, വാര്‍ഡ് ആംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

date