Skip to main content

ഭരണിക്കാവ് ബ്ലോക്ക് ലൈഫ് മിഷന്‍ അവലോകന യോഗം ചേര്‍ന്നു

 

 

ആലപ്പുഴ: ലൈഫ് മിഷന്‍ കുടുംബസംഗമത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്നു. ജനുവരി 11ന് നടക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും, മുന്നൊരുക്കങ്ങളും യോഗത്തില്‍ വിലയിരുത്തി.

ചാരുംമൂട് മജെസ്റ്റിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും. കൃഷി, ആരോഗ്യം, ഗ്രാമ വികസനം, പട്ടിക ജാതി- പട്ടിക വര്‍ഗ വകുപ്പ്, ശുചിത്വ മിഷന്‍ തുടങ്ങി ഇരുപത്തിരണ്ടോളം വകുപ്പുകളുടെ സേവനം സംഗമത്തില്‍ ലഭ്യമാകും. അപേക്ഷകള്‍ സ്വീകരിക്കുന്നതിനൊപ്പം തന്നെ തുടര്‍ നടപടികളും പൂര്‍ത്തിയാകും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വില്ലജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date