Skip to main content

തിരൂര്‍ താലൂക്ക് അദാലത്ത് ഫെബ്രുവരി 17ന്

    ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് തല പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 17ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ഹാളില്‍ നടക്കും.  അദാലത്തില്‍ ജില്ലാതല ഓഫീസര്‍മാരും താലൂക്ക് പരിധിയിലുള്ള സബ് ഓഫീസര്‍മാരും പങ്കെടുക്കും. അദാലത്തിലേക്കുള്ള പരാതികള്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ച് വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി നല്‍കാം. 

date