Skip to main content

സൗജന്യ പ്രീമാരിറ്റല്‍ ശില്‍പ്പശാല ആരംഭിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ സൗജന്യ പ്രീമാരിറ്റല്‍ ശില്‍പ്പശാല  ആരംഭിച്ചു.  ചെറുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.എ.  ജലീല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കോളജ് വുമണ്‍  ഡെവലപ്‌മെന്റ്  സെല്‍ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പ്രൊഫ.ഹഫ്‌സത്ത് ഉടുമ്പ്ര, ഹബീബ ചെമ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ  സെഷനുകളില്‍ ദാമ്പത്യജീവിതം മുന്നൊരുക്കങ്ങള്‍, സന്തുഷ്ട കുടുംബജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, വിവാഹശേഷമുള്ള പഠനവും തൊഴിലും, ദമ്പതികളുടെ മനസ്സും ശരീരവും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകളെടുക്കും. ശില്‍പ്പശാല ജനുവരി അഞ്ചിന് അവസാനിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
 

date