Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്

 

പൊന്നാനി റൂട്രോണിക്‌സിന്റെ കീഴില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ പഠനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാ ഫോറം പൊന്നാനി മുനിസിപ്പാലിറ്റി എസ്.സി/എസ്.ടി ഓഫീസില്‍ നിന്നും ലഭിക്കും.  അപേക്ഷ ജനുവരി 13നകം ലഭിക്കണം.  ഫോണ്‍ : 9387294446.
 

date