Skip to main content

വെളിയനാട് ബ്ലോക്ക്: ലൈഫ് മിഷന്‍ കുടുംബ സംഗമം ജനുവരി 13ന്

 

 

ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പരിധിയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം ജനുവരി 13ന് നടക്കും. സംഗമത്തിന് മുന്നോടിയായി ചേര്‍ന്ന അവലോകന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു അധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തില്‍ വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും, മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ബ്ലോക്കിന് കീഴില്‍ 352 ലൈഫ് ഗുണഭോക്താക്കളാണുള്ളത്. അക്ഷയ, ഫിഷറീസ്, കൃഷി, ആരോഗ്യം, ഗ്രാമ വികസനം, കുടുംബശ്രീ, വനിതാ ശിശു സംരക്ഷണം, പട്ടിക ജാതി, സാമൂഹിക ക്ഷേമം, ശുചിത്വ മിഷന്‍ തുടങ്ങി ഇരുപതോളം വകുപ്പുകളുടെ സേവനം സംഗമത്തില്‍ ലഭ്യമാകും. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ രാധാകൃഷ്ണപിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date