Post Category
പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി തുണി സഞ്ചികൾ നിർമ്മിച്ച് ഗ്രീൻ നീഡിൽസ്
പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി തുണി സഞ്ചികൾ നിർമ്മിച്ച് നൽകുന്ന ഗ്രീൻ നീഡിൽസ് യൂണിറ്റിന് ചാവക്കാട് തുടക്കം. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ അജൈവ മാലിന്യ ശേഖരണ യൂണിറ്റായ ഗ്രീൻ ഹാൻഡ്സ് - ഹരിത കർമ്മസേനയുടെ ആഭിമുഖ്യത്തിലാണ് ഗ്രീൻ നീഡിൽസ് യൂണിറ്റ് ആരംഭിക്കുന്നത്. ഗ്രീൻ നീഡിൽസ് യൂണിറ്റ് ഉദ്ഘാടനം ജനുവരി 5ന് രാവിലെ 10 മണിക്ക് പരപ്പിൽതാഴത്തുളള എം.ആർ.എഫ് സെന്ററിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ നിർവ്വഹിക്കും.
ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ അധ്യക്ഷത വഹിക്കും. ഇതോടെ കേരളത്തിൽ നഗരസഭ തലത്തിൽ ഹരിത കർമ്മസേനയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി തുണിസഞ്ചി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന പ്രഥമ നഗരസഭയായി ചാവക്കാട് മാറും.
date
- Log in to post comments