ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു.
കായിക സംസ്കാരം കുറഞ്ഞ ഒരു തലമുറയാണ് ഇന്നുള്ളത്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നിർമിക്കുന്ന ഇത്തരം പാർക്കുകൾ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യും. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിന്ധു വിനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോള്‍ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി മോഹനൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ഗീതാകുമാരി, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments