Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്കാര്‍ക്ക്
ഒമാനില്‍ അവസരം

ഒഡെപെക്ക് മുഖേന ഒമാനിലെ ഓട്ടോമൊബൈല്‍ സ്ഥാപനത്തിലേക്ക് മാസ്റ്റര്‍ ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു.  താല്‍പര്യമുള്ളവര്‍  ഒഡെപെക്കിന്റെ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജനുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0471 2329440/41/42/43.

ശാരീരിക പുനരളവെടുപ്പ് 9 ന്
ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (582/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഡിസംബര്‍ 20 ന്  മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടത്തിയ ശാരീരിക അളവെടുപ്പില്‍ പരാജയപ്പെടുകയും ശാരീരിക പുനരളവെടുപ്പിന് അപേക്ഷ നല്‍കി കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത് വിജയിക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികളുടെ ശാരീരിക പുനരളവെടുപ്പ് ജനുവരി ഒമ്പതിന് തിരുവനന്തപുരം പി എസ് സി ഓഫീസില്‍ നടത്തും.  അര്‍ഹത നേടിയ ഉദ്യോഗാര്‍ഥികള്‍ ഉച്ചക്ക് 12.30 ന് ഹാള്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍: 0497 2700482.

രേഖകള്‍ ഹാജരാക്കണം
മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും പോസ്റ്റ്ഓഫീസ് മുഖേന പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റിവരുന്ന പെന്‍ഷണര്‍മാര്‍ തുടര്‍ന്നുള്ള ആനുകൂല്യങ്ങള്‍ ബാങ്ക് മുഖേന ലഭിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എസ് ബി അക്കൗണ്ട് തുടങ്ങി ബാങ്ക് പാസ്ബുക്കിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ  പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം രണ്ടാഴ്ചക്കകം സെക്രട്ടറി, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി ഒ എരഞ്ഞിപ്പാലം, കോഴിക്കോട്-673006 എന്ന വിലാസത്തില്‍ അയക്കണം.  ഫോണ്‍: 0495 2360720.

വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ജനുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടയകേസുകളുടെ വിചാരണ യഥാക്രമം ജനുവരി 17, 23 തീയതികളിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

സൗജന്യ തയ്യല്‍ പരിശീലനം
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ അപ്പാരല്‍ ട്രെയിനിങ്ങ് ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള സെന്ററില്‍ മൂന്ന് മാസത്തെ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കുന്നു.  പത്താംക്ലാസ് യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായ യുവതികള്‍ക്ക് അപേക്ഷിക്കാം.  ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.  ഫോണ്‍: 9746394616, 9744917200.

ഗതാഗതം നിരോധിച്ചു
ചാല - മൗവ്വഞ്ചേരി റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി ആറ് മുതല്‍ ഫെബ്രുവരി അഞ്ച് വരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ കോയ്യോട് - പൊതുവാച്ചേരി വഴിയും ആടടപ്പ - ചക്കരക്കല്‍ വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ആലപ്പടമ്പ - പേരൂല്‍ - മാതമംഗലം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍  ജനുവരി ആറ് മുതല്‍ മാര്‍ച്ച് അഞ്ച് വരെ  പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.  മാത്തില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പുല്ലുപാറ - എരമം - തെക്കേക്കര റോഡ് വഴി മാതമംഗലത്തേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ദേശീയ സരസ് മേള: റിപ്പോര്‍ട്ടുകള്‍ ആറിനകം സമര്‍പ്പിക്കണം
ദേശീയ സരസ് മേളയുടെ ഭാഗമായി ദൃശ്യ പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ജനുവരി ആറിന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ saraskannur2019@gmail.comഎന്ന മെയില്‍ ഐഡിയിലോ സമപ്പിക്കേണ്ടതാണ്.  വാര്‍ത്തയുടെ അസ്സലും പ്രസിദ്ധീകരിച്ചതിന്റെ കോപ്പിയും (പത്രങ്ങള്‍ - വാര്‍ത്ത കട്ടിങ്ങ്, ദൃശ്യമാധ്യമങ്ങള്‍ - സി ഡി) ആണ് സമര്‍പ്പിക്കേണ്ടത്.

ഗസ്റ്റ് അധ്യാപക നിയമനം
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ (ഗണിതം) തസ്തികയില്‍  ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ  നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും, ബി എഡും ഉളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. ഫോണ്‍: 0497-2835260.

സി ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍
സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ ആന്റ് എഞ്ചിനീയറിങ്ങ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിങ്ങ് (പ്ലസ്ടു), ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി (എസ് എസ് എല്‍ സി) എന്നിവയാണ് കോഴ്‌സുകള്‍.  അവസാന തീയതി ജനുവരി 10.    ഫോണ്‍: 0471 2721917, 8547720167, 9388942802.

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്റീന്‍ രണ്ടു വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്തു നടത്തുവാന്‍ തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 15 ന് രാവിലെ  11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2320468

വാഹന ലേലം
കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര ജീപ്പ് ജനുവരി 23 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2700091.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ത്രീഡി പ്രിന്റര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   ജനുവരി ഒമ്പതിന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

മരം ലേലം
പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ റോഡ്‌സ് ഡിവിഷന് കീഴിലുള്ള മരം ജനുവരി ആറിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2705305.

മരം ലേലം
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ആന്റ് കറക്ഷണല്‍ ഹോമില്‍ പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റിയ മരങ്ങള്‍ ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും.   ഫോണ്‍: 0497 2746141.

ചാക്ക് ലേലം
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കറക്ഷണല്‍ ഹോമില്‍ ഡയറ്റ് സെക്ഷനിലുള്ള കാലിചാക്ക് ജനുവരി 10 ന് പകല്‍ 12 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും.   ഫോണ്‍: 0497 2746141.

ലേലം ചെയ്യും
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കറക്ഷണല്‍ ഹോമിലെ കാര്‍പെന്ററി, വീവിങ്ങ് വിഭാഗങ്ങളിലെയും ഇലക്ട്രിക്കല്‍ യൂണിറ്റിലെയും ഉപയോഗശൂന്യമായ സാധനങ്ങള്‍ ജനുവരി  ആറിന് പകല്‍ 12 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2746141.

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക്-ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്ലര്‍ക്ക് (045/15)  തസ്തികയിലേക്ക് 2016 ആഗസ്ത് 31ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ 2019 ആഗസ്ത് 31 മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

 

date