Skip to main content

കഞ്ഞിക്കുഴി ബ്ലോക്കിനുകീഴിൽ രാത്രി നടത്തം സംഘടിപ്പിച്ചു

 

 

ചേർത്തല: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്കിന്റെ കീഴിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. ജില്ലാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച രാത്രി നടത്തത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വിജയകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധർമ്മണി തമ്പാൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ.തോമസ്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു, സി.ഡി.പി.ഒ രതിമണി, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങി നൂറുകണക്കിനുപേർ പങ്കെടുത്തു.

 ചെട്ടിച്ചിറകവല, തിരുവിഴ ജംഗ്ഷൻ, കളത്തിവീട് ജംഗ്ഷൻ, ചെമ്പക സ്റ്റോപ്പ് എന്നിവിടിങ്ങളിൽ നിന്നാരംഭിച്ച രാത്രി നടത്തം കണിച്ചുകുളങ്ങര ജംഗ്ഷനിൽ സമാപിച്ചു. മെഴുകുതിരി കത്തിച്ച് പ്രതിജ്ഞചൊല്ലിയാണ് എല്ലാവരും മടങ്ങിയത്. 

 

date