ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടന്നു
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും വെള്ളനാട് ജി.കാര്ത്തികേയന് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ കെ.ശബരീനാഥന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവകേരള മിഷനില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ലൈഫ് മിഷനെന്നും അര്‍ഹരായ മുഴുവന്‍ ആളുകളും പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും മുഖ്യ പ്രഭാഷണം നടത്തി ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു. പദ്ധതിപ്രകാരം വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍ 2408 വീടുകള്‍ക്ക് കരാര്‍ നല്‍കുകയും അതില്‍ 2025 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി വീടുകളുടെ നിര്‍മാണം ജനുവരി 26 നകം പൂര്‍ത്തീകരിക്കും.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.പി. 04/2020)
- Log in to post comments