കോന്നി ലൈഫ് മിഷന്‍ കുടുംബസംഗമം ഇന്ന് (ജനുവരി 7)
കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട എല്ലാഗ്രാമ പഞ്ചായത്തിലേയും ലൈഫ് മിഷന്‍-പി.എം.എ.വൈ (ജി) ഭവന പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് (7)രാവിലെ ഒന്‍പത് മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കുടുംബസംഗമത്തോടൊപ്പം ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്ത് നടത്തും.
അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ലൈഫ്-പി.എം.എ.വൈ (ജി) ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതാണ് കുടുംബസംഗമം. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ലൈഫ് ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments