Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ലെവല്‍ക്രോസ് അടച്ചിടും
തലശ്ശേരി - കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍ എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി ഏഴിന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍  11 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ  ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തര ബിരുദത്തില്‍  55 ശതമാനത്തില്‍  കുറയാതെ മാര്‍ക്ക് നേടിയവരും യു ജി സി നെറ്റുമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക് പ്രിനസിപ്പലിന്റെ ചേമ്പറില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.  നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് നേടിയയവരെയും പരിഗണിക്കും.  ഫോണ്‍: 0490 2346027.

 

സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് ഭരണാനുമതി നല്‍കി
കെ സുധാകരന്‍ എംപി യുടെ പ്രാദേശിക ഫണ്ടില്‍ നിന്നും വേങ്ങാട്  ശിവ പ്രകാശം യു പി സ്‌കൂള്‍, പടുവിലായി എല്‍ പി സ്‌കൂള്‍, പെരുമ്പള്ളി ഗവ എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ എ, ബി ബ്ലോക്കുകളില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

 

തയ്യല്‍ പരിശീലനം
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പവര്‍ലൂം സര്‍വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന  തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു മാസത്തെ വസ്ത്ര ഡിസൈനിംഗ് തയ്യല്‍ പരിശീലനത്തിന് 18 നും 58 നും ഇടയിലുള്ള സ്ത്രീ/പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ അപേക്ഷ ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക് എന്നിവയുടെ പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 20 ന് രാവിലെ 10 മണിക്കു മുന്‍പായി പവര്‍ലൂം സര്‍വീസ് സെന്റര്‍, മരക്കാര്‍ കണ്ടി, കണ്ണൂര്‍ എന്ന വിലാസത്തില്‍ അയക്കണം. ജനുവരി 20 ന് ക്ലാസുകള്‍ ആരംഭിക്കും. 1500 രൂപയാണ് കോഴ്‌സ് ഫീസ്.  ഫോണ്‍: 04972-2734950.

 

ഖാദി റിഡക്ഷന്‍ മേള ആരംഭിച്ചു
പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പരിസരത്ത് റിബേറ്റിന് പുറമെ ഖാദി തുണിത്തരങ്ങള്‍ക്ക് 10 മുതല്‍ 50  ശതമാനം വരെ വിലക്കുറവില്‍ റിഡക്ഷന്‍ മേള ആരംഭിച്ചു.    മേള മുന്‍ ഖാദി ബോര്‍ഡ് ഡയറക്ടര്‍ പി പി ചന്ദ്രന് നല്‍കി കെ ടി ഡി സി അംഗം ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.  പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ പി സുരേഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍മാരായ ഇ രാജീവന്‍, കെ വി ഫാറൂഖ്, പി പത്മനാഭന്‍, വി ഷിബു, ടി വി വിനോദ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പ്
വിമുക്ത ഭടന്‍മാരുടെ സാങ്കേതിക/തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പഠിക്കുന്ന ആശ്രിതരില്‍ നിന്നും 2019-20 വര്‍ഷത്തെ അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.    അപേക്ഷ ജനുവരി 25 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700069.

 

അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ.ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന  ഹ്രസ്വകാല കോഴ്‌സുകളായ  ഡിപ്ലോമ ഇന്‍ മൊബൈല്‍ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിങ്ങ്, സി എന്‍ സി മെഷിനിസ്റ്റ്, സര്‍ട്ടിഫൈഡ് കോഴ്‌സ് ഇന്‍ സി സി ടി വി, അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 20 നകം പ്രവേശനം നേടുന്നവര്‍ക്ക് 20 ശതമാനം ഫീസിളവ് ലഭിക്കും.  കോഴ്‌സിന് ശേഷം പ്ലേസ്‌മെന്റ് അസിസ്റ്റന്റ് നല്‍കും.  ഫോണ്‍: 9745479354.

date