Post Category
കായംകുളം നഗരസഭ:ലൈഫ് മിഷന്‍ കുടുംബസംഗമം ജനുവരി 10 ന്
കായംകുളം: ലൈഫ് മിഷന്‍ വഴി 2 ലക്ഷം വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ സംസ്ഥാന തല പ്രഖ്യാപനം ജനുവരി 26 ന് നടക്കുന്നതിന് മുന്നോടിയായി കായംകുളം നഗരസഭാതല ലൈഫ് മിഷന്‍-പി.എം.എ.വൈ (നഗരം) ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 10 ന് നടക്കും. കായംകുളം കാദീശാ ആഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബസംഗമവും അദാലത്തും എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എല്‍.എ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും.
ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായി കുടുംബസംഗമത്തോടൊപ്പം ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തവും ഉറപ്പാക്കിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
date
- Log in to post comments