Skip to main content

ഇനി എല്ലാം കാണും:  മാലിന്യം തള്ളാനെത്തുന്നവര്‍ക്ക് പണികൊടുത്ത് തൈക്കാട്ടുശ്ശേരി പഞ്ചായത്ത്  

 

 

ആലപ്പുഴ: വഴിയരികില്‍ മാലിന്യം തള്ളുന്നവരെ കൈയ്യോടെ പിടികൂടാനൊരുങ്ങുകയാണ് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി. മുപ്പത് ലക്ഷം രൂപ ചെലവില്‍ കെല്‍ട്രോണിന്റെ മേല്‍നോട്ടത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലായി എട്ട് ക്യാമറകളാണ് സ്ഥാപിക്കുന്നത്. പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്ന പൂച്ചാക്കല്‍ അപ്രോച്ച് റോഡിന്റെ വശങ്ങളിലാണ് മാലിന്യ ശല്യം രൂക്ഷമായുള്ളത്. തെരുവ് നായ്ക്കളുടെ ശല്യവും ഈ പ്രദേശങ്ങളില്‍ രൂക്ഷമാണ്. ക്യാമറകള്‍ സ്ഥാപിക്കുന്നതിനൊപ്പം റോഡരികിലെ കാടുകള്‍ വെട്ടിത്തെളിക്കാനുള്ള നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് പറഞ്ഞു. 

 പ്രധാന ഇടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തള്ളാനെത്തുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും സാധിക്കും. ഇരുട്ടിലും പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ക്യാമറയാണ് സ്ഥാപിക്കുന്നത്. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതോടെ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

 

date