Post Category
ലൈഫ് മിഷനിൽ കൊടുങ്ങല്ലൂർ നഗരസഭ നിർമ്മിച്ച് നൽകിയത് 600 വീടുകൾ
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ കൊടുങ്ങല്ലൂർ നഗരസഭയിൽ വീട് നിർമ്മിച്ച് നൽകിയ അറുന്നൂറോളം ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നടത്തി. കുടുംബങ്ങളുടെ ഉപജീവനത്തിനും സർക്കാർ രേഖകൾ ലഭ്യമാക്കുന്നതിനും വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുമാണ് അദാലത്ത് നടത്തിയത്. ഇരുപതോളം സർക്കാർ ഏജൻസികളുടെ സ്റ്റാളുകൾ ഉണ്ടായിരുന്നു. കുടുംബ സംഗമം അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ കോ-ഓർഡിനേറ്റർ രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗുണഭോക്താക്കൾക്ക് രണ്ട് ഫലവൃക്ഷതൈകൾ വീതം വിതരണം ചെയ്തു. വൈസ് ചെയർമാൻ ഹണി പീതാംബരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ്, ശോഭ ജോഷി, സി കെ രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, പി.എൻ.രാമദാസ്, വി.ജി.ഉണ്ണിക്കൃഷ്ണൻ, വി എം ജോണി എന്നിവർ സംസാരിച്ചു.
date
- Log in to post comments