Skip to main content

നോർക്ക റൂട്‌സ് മുഖേന ഡോക്ടർമാർക്കും നഴ്സ്മാർക്കും ഒമാനിൽ അവസരം

നോർക്ക റൂട്‌സ് മുഖേന ഡോക്ടർമാർക്കും നഴ്സ്മാർക്കും ഒമാനിൽ അവസരം
ആലപ്പുഴ:ഒമാനിലെ സലാലയിൽ  ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അവസരം. ബി എസ് സി നഴ്‌സിങ്ങും കുറഞ്ഞത് നാല്  വർഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാർക്കും എം ബി ബി എസും, എം ഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടർമാർക്കുമാണ് അവസരം.രണ്ട് വർഷമാണ് കരാർ കാലയളവ്. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.norkaroots.org  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 15.കൂടുതൽ വിവരങ്ങൾ  1800 425 3939 (ഇന്ത്യയിൽ നിന്നും,ടോൾ ഫ്രീ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം ) എന്നീ നമ്പറുകളിൽ നിന്ന് ലഭിക്കും .

 

date