Post Category
പത്തിയൂരിൽ ചോളകൃഷി
ആലപ്പുഴ:കാർഷിക ഗവേഷണ കൗൺസിലി (ഐ.സി.എ.ആർ ) പൂർണ സാമ്പത്തിക സഹായത്തോടെ പത്തിയൂർ പഞ്ചായത്തിൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സി.പി.സി.ആർ.ഐ) നടത്തിവരുന്ന ഫാർമർ ഫസ്റ്റ് പരിപാടിയിൽ പഞ്ചായത്തിലെ 19 വാർഡുകളിലായി 40 ഏക്കറിലധികം പുരയിടങ്ങളിൽ വിജയകരമായി ചോളകൃഷി ചെയ്തു. വിളവെടുപ്പ് ഉദ്ഘാടനം പതിമൂന്നാം വാർഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ സുകുമാരൻ നിർവഹിച്ചു. വാർഡ് അംഗം പത്തിയൂർ നാസർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലീല ഗോകുൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.സമഗ്ര കൃഷിയിലൂടെ കാർഷിക വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാർമർ ഫസ്റ്റ് പ്രോഗ്രാം നടപ്പാക്കുന്നത്.
date
- Log in to post comments