വാഹനം ആവശ്യമുണ്ട്
മൂലമറ്റം റിനോവേഷന്‍ സബ് ഡിവിഷന്‍ ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിനായി ഡ്രൈവര്‍ ഉള്‍പ്പെടെ 1500 സി.സിയില്‍ താഴെയുള്ള ഒരു സെഡാന്‍ ടൈപ്പ് എ.സി കാര്‍ (മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഇല്ലാത്തത്) 2020 ഫെബ്രുവരി ഒന്നുമുതല്‍ ജൂലൈ 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അപേക്ഷ സ്പീഡ് പോസ്റ്റ് വഴി അയയ്ക്കണം. ദര്‍ഘാസ് ഫോറം ജനുവരി 22 വരെ ലഭിക്കും. ദര്‍ഘാസുകള്‍ ജനുവരി 27 ന് മൂന്നുവരെ സ്വീകരിക്കുകയും അന്നേ ദിവസം 4ന് തുറക്കുകയും ചെയ്യും. നിരതദ്രവ്യം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നേരിട്ടോ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, ജനറേഷന്‍ സര്‍ക്കിള്‍, മൂലമറ്റം എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മൂലമറ്റം ശാഖയില്‍ മാറാവുന്ന തരത്തില്‍ ഡിമാന്റ് ഡ്രാഫ്റ്റായോ അടക്കാം. ദര്‍ഘാസുകള്‍ വാങ്ങാന്‍ വരുന്നവര്‍ നിര്‍ഡബന്ധമായും പാന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം.
- Log in to post comments