Post Category
കാട്ടാത്തി കോളനിയിലെ ഗീതയ്ക്കും ഇനി റേഷന്‍ വാങ്ങാം; റേഷന്‍ കാര്‍ഡ് ലഭിച്ചത് കോന്നി ലൈഫ് കുടുംബ സംഗമത്തിലെ അദാലത്തില്‍
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കാട്ടാത്തിപ്പാറയുടെ താഴെയുള്ള കാട്ടാത്തി ആദിവാസി കോളനിയിലാണ് ഗീതയുടെ 'ലൈഫ്'. സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്ത ഗീതയ്ക്ക് കോന്നി ലൈഫ് കുടുംബ സംഗമത്തിലെ അദാലത്തിലൂടെ അരമണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് കിട്ടി. എ.എ.വൈ കാര്‍ഡാണ് ഗീതയ്ക്ക് ലഭിച്ചത്.
കോന്നി ലൈഫ് കുടുംബ സംഗമത്തില്‍ സിവില്‍ സപ്ലൈസ് സ്റ്റാളില്‍ ഇത്തരം 40 അപേക്ഷകളാണ് ലഭിച്ചത്. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാനും, പേര് തിരുത്താനും, പുതിയ റേഷന്‍ കാര്‍ഡിനുമായാണ് ലൈഫ് ഗുണഭോക്താക്കള്‍ അപേക്ഷകളുമായി എത്തിയത്. ലഭിച്ച 40 അപേക്ഷകളില്‍ 33 എണ്ണവും തീര്‍പ്പാക്കി. ഇതില്‍ ഏഴ് ബി.പി.എല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നല്‍കുമെന്ന് അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ മൃണാള്‍സെന്‍ അറിയിച്ചു.
date
- Log in to post comments