Skip to main content

സ്‌കോൾ കേരള ദിനാഘോഷം 13ന്; പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

സ്‌കോൾ കേരളയുടെ വാർഷിക ദിനാഘോഷ പരിപാടികളുടെയും സെമിനാറിന്റെയും ഉദ്ഘാടനം 13ന് രാവിലെ 11.30ന് എറണാകുളം ഗവ. എസ്.ആർ.വി. ഹയർ സെക്കണ്ടറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. സെമിനാറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ മുഖ്യപ്രഭാഷണവും കേരള പോലീസ് ഐ.ജി. പി. വിജയൻ വിഷയാവതരണവും നടത്തും.
ജില്ലാതലത്തിൽ സ്‌കോൾ കേരള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസരചന, പ്രസംഗമത്സരം, ജലഛായം, നാടൻപാട്ട്, മോണോആക്ട്, ലളിതഗാനം, ഒപ്പന, ചെസ്സ്, കാർട്ടൂൺ, പെൻസിൽ ഡ്രോയിംഗ് എന്നീ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരെ പങ്കെടുപ്പിച്ചുള്ള സംസ്ഥാനതല മത്സരങ്ങൾ 12ന് രാവിലെ ഒൻപതു മുതൽ ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ കൃത്യസമയത്ത് ഗവ. എസ്.ആർ.വി ഹയർസെക്കണ്ടറി സ്‌കൂളിൽ റിപ്പോർട്ട് ചെയ്യണം.
പി.എൻ.എക്സ്.123/2020
 

date