Post Category
ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ - നിയമസഭാ സമിതി 14ന് സിറ്റിംഗ് നടത്തും
കാക്കനാട് - എറണാകുളം ജില്ലയിലെ കുടിവെള്ള വിതരണം കുറ്റമറ്റതാക്കാന്‍ ആവിഷ്കരിച്ച ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി ജനുവരി 14 ചൊവ്വാഴ്ച്ച കാക്കനാട് സിവില്‍ സ്റ്റേഷനില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. രാവിലെ 10.30നാണ് യോഗം. ജില്ലാ കളക്ടറും പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും പങ്കെടുത്ത് സമിതിയെ വിവരങ്ങള്‍ ധരിപ്പിക്കാവുന്നതാണ്.
date
- Log in to post comments