Skip to main content

അവലോകനയോഗം ചേർന്നു വോട്ടർപട്ടിക പരിഷ്‌ക്കരണം: ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കാൻ നിർദ്ദേശം

വോട്ടർപട്ടിക പരിഷ്‌ക്കരിക്കുന്നതിനായി എല്ലാ രാഷ്ട്രീപാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം തുടങ്ങണമെന്ന് ജില്ലയിലെ വോട്ടർപട്ടിക പുതുക്കൽ നിരീക്ഷണ ഉദ്യോഗസ്ഥനായ ഗവ. സെക്രട്ടറിയുമായ പി വേണുഗോപാൽ പറഞ്ഞു. തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വോട്ടർപട്ടിക പരിഷ്‌ക്കരണ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമം വോട്ടർപട്ടിക പരിഷ്‌ക്കരണത്തെ ബാധിക്കില്ലെന്നും ആശങ്കവേണ്ടെന്നും രാഷ്ട്രീയപാർട്ടിപ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം അറിയിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
ജില്ലയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും പുതതായി ലഭിച്ച അപേക്ഷകൾ യോഗം വിലയിരുത്തി. വനിതാ ഓഫീസർമാർ മാത്രമുളള 20 ബൂത്തുകളും പുരുഷഓഫീസർമാർ മാത്രമുളള 18 ബൂത്തുകളാണ് ജില്ലയിലുണ്ടാവുക. രണ്ട് ബുത്തുകളാണ്. നിലവിൽ മാതൃക ബൂത്തുകൾ. ഇതിൽ വർദ്ധനയുണ്ടാവും. മൂലയുട്ടൽ ക്യാബിൻ ഉൾപ്പെടെയുളള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തിയാണ് ബൂത്തുകൾ ഒരുക്കുകയെന്നും അർഹതയുളള മുഴുവൻ ആളുകളേയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു.
അകാരണമായി ഒരാളെ പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നും ഒഴിവാക്കേണ്ട സാഹചര്യമുണ്ടായാൽ നോട്ടീസ് നൽകി ഹിയറിംഗ് നടത്തി മാത്രമേ തീരുമാനം നടപ്പാക്കാവുവെന്നും നിരീക്ഷകനായ പി വേണുഗോപാൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇക്കാര്യം തഹസിൽദാർമാർ ഐസിസിപി ഓഫീസർമാർ മുഖാന്തിരം ബിഎൽഒമാരെ അറിയിക്കണം. നിർദ്ദേശം ബിഎൽഒമാർ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. പുതുതലമുറയെ ജനാധിപത്യ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിന് വോട്ടർപട്ടികയിൽ പേർ ചേർക്കുന്നതിന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പുറമേ സബ് കളക്ടർ അഫ്‌സാന പർവീൺ, എഡിഎം റെജി പി ജോസഫ്, തഹസിൽദാർമാർ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

date