Skip to main content

ലൈഫ്മിഷൻ കുടുംബ സംഗമം: തളിക്കുളം പഞ്ചായത്ത് ക്ഷണപത്രിക നൽകി

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ വീട്ടിലെത്തി കുടുംബ സംഗമത്തിലേക്ക് ക്ഷണപത്രിക നൽക്കി. ജനുവരി 13 നു നടത്തുന്ന തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള ഏങ്ങണ്ടിയൂർ വാടാനപ്പള്ളി തളിക്കുളം, നാട്ടിക വലപ്പാട് പഞ്ചായത്തുകളിലെ ലൈഫ് മിഷൻ കുടുംബസംഗമത്തിലേക്കു ഗുണഭോക്താക്കളെ ക്ഷണിക്കുന്നതിന്റെ ഉത്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവൻ തളിക്കുളം ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളായ നദീറ സിദിഖ് പണിക്കവീട്ടിൽ, സുബൈദ മുഹമ്മദ് അരക്കവീട്ടിൽ എന്നനിവർക്കു ക്ഷണപത്രിക നൽകികൊണ്ട് നിർവഹിച്ചു. തളികുളമേ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി സജിത പി ഐ, വാടാനപ്പള്ളി പ്രസിഡന്റ് ഷിജിത് വടക്കുംചേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ്ഇ പി കെ ശശികുമാർ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പരന്തൻ ദാസൻ ലീന രാമനാഥൻ, ഗ്രാമപഞ്ചായത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ രാമകൃഷ്ണൻ, ബ്ലോക്ക് മെമ്പർ മാരായ ഇ ബി വാസന്തി ശാരദ പരമേശ്വരൻ ഗ്രാമപഞ്ചായത് അംഗം ഇ വി കൃഷ്ണഘോഷ് ബി ഡി ഓ ജോളി വിജയൻ വി ഇ ഓ ജൂഡി എ സ്, ദിവ്യ , അസിസ്റ്റന്റ് സെക്രട്ടറി മുംതാസ് മറ്റു ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date