റിപ്പബ്ലിക് ദിനം: സമഗ്ര റോഡ് ശൂചീകരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ നാഷണൽ ഹൈവേ കളും സ്റ്റേറ്റ് ഹൈവേകളും വൃത്തിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആഹ്വാനത്തിൽ തൃശ്ശൂർ ജില്ലയും പങ്കാളികളാകുന്നു. ജനുവരി 25ന് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധപ്രവർത്തകരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ്. ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണ പരിപാടികൾ നടക്കുക.
തൃശ്ശൂരിലെ നാഷണൽ ഹൈവേകളും സ്റ്റേറ്റ് ഹൈവേകളുമടക്കം 1230 കിലോമീറ്റർ റോഡാണുള്ളത്. റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചു മാറ്റാനും, റോഡുകളും, പരിസരത്തെ കാനകളും വൃത്തിയാക്കാനുമുള്ള താൽക്കാലിക അനുമതി പഞ്ചായത്തുകൾക്ക് യോഗം നൽകി. പഞ്ചായത്ത് തലത്തിൽ റോഡുകളുടെ നീളം കൃത്യമായി അളന്നു തിട്ടപ്പെടുത്തുന്നതിന് പ്രത്യേക സംഘത്തെ ഏൽപ്പിക്കുകയും മാലിന്യ ശേഖരണത്തിനായി ഏജൻസികളെ ഉറപ്പുവരുത്തുകയും ചെയ്യും. അതോടൊപ്പം ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം മാലിന്യം, അറവ് മാലിന്യങ്ങൾ എന്നിവ തള്ളുന്നത് നിരീക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
കൂടാതെ കോൾ മേഖലയുമായി അതിർത്തി പങ്കിടുന്ന തൃശൂർ ജില്ലയിലെ പഞ്ചായത്തുകൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേകം മുൻതൂക്കം നൽകണമെന്നും കളക്ടർ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിന്റേതാണ് തീരുമാനം.
- Log in to post comments