Skip to main content

നിയമസഭാ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതിയോഗം 15ന് കോഴിക്കോട്ട്

കേരള നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി ജനുവരി 15ന് ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിന്റെ കീഴിൽ വരുന്ന 750/2012, 751/2012 എന്നീ എസ്.ആർ.ഒകളുടെ അടിസ്ഥാനത്തിൽ സേവനാവകാശ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. യോഗത്തിൽ സേവനാവകാശ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ കക്ഷികൾ, സർവ്വീസ് സംഘടനാ നേതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ സ്വീകരിയ്ക്കും.
താൽപര്യമുള്ളവർക്ക് അന്ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരായി അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ സമിതി മുമ്പാകെ സമർപ്പിക്കാം.
പി.എൻ.എക്സ്.134/2020

date