Skip to main content

ക്യാൻസർ പ്രതിരോധം: ഡോക്ടർമാർക്ക് പരിശീലനം നൽകി

ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കായി സമഗ്ര അർബുദ നിയന്ത്രണ പരിശീലനം ഹോട്ടൽ പേൾ റീജൻസിയിൽ നടത്തി. 60 ഡോക്ടർമാർ പരിശീലനത്തിൽ പങ്കെടുത്തു. വായിലെ കാൻസർ, സ്തനാർബുദം, വൻകുടലിനെ ബാധിക്കുന്ന കാൻസർ, ഗർഭാശയ ഗള കാൻസർ എന്നിവയെകുറിച്ചായിരുന്നു പരിശീലനം. ജില്ലയിൽ നടപ്പിലാക്കി വരുന്ന കാൻ തൃശൂർ പദ്ധതിയുടെ പ്രാഥമിക ക്യാംപുകൾ പൂർത്തിയായ സാഹചര്യത്തിൽ കാൻസർ മാനേജ്മെന്റിനെക്കുറിച്ച് ഡോക്ടർമാരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ക്യാൻസറിനെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങനങ്ങൾ താഴെത്തട്ടിൽ നടപ്പിലാക്കുന്നതിന് ഡോക്ട്ടർമാരെ പരിശീലിപ്പിക്കുക, കാൻസർ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നതും പരിശീലനത്തിന്റെ ലക്ഷ്യമാണ്.

date