വൃദ്ധജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ വൃദ്ധജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. മണലൂർ മണ്ഡലം എം.എൽ.എ. മുരളി പെരുന്നെല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിൽ വിതരണം നടത്തിയത്. 5.61 ലക്ഷം രൂപയുടെ ജനറൽ വിഭാഗത്തിൽ 60 വയസ്സിന് മുകളിലുള്ള 120 വയോജനങ്ങൾക്ക് കട്ടിൽ ലഭിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പത്തിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെന്നി ടീച്ചർ മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രത്‌നവല്ലി സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വേലുക്കുട്ടി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭനാ മുരളി, വാർഡ് മെമ്പർമാരായ റസിയ ഇബ്രാഹിം, ശൈലജ മധു, ഗ്രേസി ജേക്കബ്, അപ്പു ചീരോത്ത് എൻ.കെ. വിമല, രതി എം ശങ്കർ, ഷീല ചന്ദ്രൻ, വി.ജെ. സക്കറിയ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മോഹനൻ സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ പി.ജെ. ഷീജ നന്ദിയും പറഞ്ഞു.
- Log in to post comments