വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം : ഫിറ്റ്‌നസ് സെന്റർ ഉദ്ഘാടനം 13 ന്
തൃശൂർ വി കെ എൻ സ്റ്റേഡിയത്തിൽ നിർമിച്ച ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ജനുവരി 13 ന് രാവിലെ 10 മണിക്ക് വ്യാവസായിക യുവജന കാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. 42.95ലക്ഷം രൂപ മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ നിർമ്മിച്ചിട്ടുള്ളത്. കായിക താരങ്ങൾക്കും പൊതു ജനങ്ങൾക്കും ഉപയോഗപ്രദമായ രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണിത്. ടി എൻ പ്രതാപൻ എം പി, മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഐ എം വിജയൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. കായിക യുവജന കാര്യാലയം ഡയറക്ടർ ജെറോമിക് ജോർജ് സ്വാഗതവും, തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ നന്ദിയും പറയും.
- Log in to post comments