Skip to main content

ലൈഫ് മിഷന്‍ കുടുംബ സംഗമം: തുണി സഞ്ചികളും പച്ചക്കറിതൈകളും വിതരണം ചെയ്തു 

 

 

ആലപ്പുഴ: ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിയതിനൊപ്പം പ്രകൃതിയോടിണങ്ങിയ ജീവിത സംസ്‌കാരവും സ്വാഗതം ചെയ്യുകയാണ് ലൈഫ് കുടുംബ സംഗമത്തിലൂടെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസിമിതി. ലൈഫ് കുടുംബസംഗമത്തിനെത്തിയ ഗുണഭോക്താകള്‍ക്കെല്ലാം തുണിസഞ്ചികള്‍ വിതരണം ചെയ്തു. കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ തുണിസഞ്ചികളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ പാടെ ഒഴിവാക്കിയായിരുന്നു സംഗമം.

കുടുംബങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ച് കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന്റെ സഹായത്തോടെ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. സജി ചെറിയാന്‍ എംഎല്‍എ പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പാടെ ഒഴിവാക്കി ആവശ്യമായ പച്ചക്കറികള്‍ വീടുകളില്‍ കൃഷി ചെയ്യുന്ന സംസ്‌കാരം ജനങ്ങളിലെത്തിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. 

date