Skip to main content

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം ഇന്ന്   (11/1/2020)

 

 

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന്(11/1/2020) രാവിലെ 9 മണി മുതല്‍ ചാരമൂട് മജസ്റ്റിക് സെന്ററില്‍   നടക്കും. കുടുംബ സംഗമം ആര്‍. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എംഎല്‍എ താക്കോല്‍ ദാനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 734 വീടുകളാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചത്. 

ഇരുപതോളം വകുപ്പുകളുടെ സേവനവം അദാലത്തില്‍ ലഭ്യമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യനീതി, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ, പട്ടികജാതി പട്ടികവര്‍ഗം, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, ശുചിത്വമിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസനം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, ലീഡ് ബാങ്ക് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനം അദാലത്തില്‍ ലഭിക്കും. വീട് നിര്‍മ്മാണത്തിനാവശ്യമായ പെയിന്റ്, ടൈല്‍സ്, സാനിറ്ററി, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ എന്നിവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനുള്ള സ്റ്റാളുകളും അദാലത്തുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിട്ടുണ്ട്. അദാലത്തില്‍ പങ്കെടുക്കുന്ന ഗുണഭോക്താക്കള്‍ക്ക് അപേക്ഷ എഴുതി നല്‍കാനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. പങ്കെടുക്കാനെത്തുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിക്കും. 

 

 

date