Post Category
ഭിന്നശേഷിക്കാര്‍ക്കുള്ള സഹായഉപകരണ വിതരണം
അലിംകോയുടെയും ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ആലപ്പുഴ മുഹമ്മദന്‍സ് ഹൈസ്‌ക്കുള്‍, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, കായംകുളം, കുട്ടനാട് വികസന സമിതി മാമ്പുഴക്കരി, ഐഎച്ച്ആര്‍ഡി കോളേജ്, ചെങ്ങന്നൂര്‍, എസ്എന്‍എംഎച്ച് എസ്എസ് പുറക്കാട് എന്നിവിടങ്ങളില്‍ നടത്തിയ അസസ്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്ത് അര്‍ഹത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 15 രാവിലെ 9.30 മണിക്ക് കായംകുളം എസ്.എന്‍ സെട്രല്‍ സ്‌ക്കൂളില്‍ വെച്ച് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യും. കത്ത് ലഭിച്ചിട്ടില്ലാത്തവര്‍ ഇതോരറിയിപ്പായി കണക്കാക്കി ജനുവരി 15 രാവിലെ 9.30 ന ഹാജരാവണമെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ പറഞ്ഞു.
date
- Log in to post comments