Post Category
ബ്രാംപ്ടൺ മേയർ ടൂറിസം മന്ത്രിയെ സന്ദർശിച്ചു
കാനഡയിലെ ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെ സന്ദർശിച്ചു. കേരളത്തിലെ ടൂറിസം സാധ്യതകളും സഹകരണവും സംബന്ധിച്ച് അദ്ദേഹം മന്ത്രിയുമായി ചർച്ച നടത്തി. കേരളവും തിരുവനന്തപുരവും സുന്ദരമാണെന്നും ടൂറിസം സാധ്യതകൾ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് കേരളത്തിൽ എത്തുന്ന ടൂറിസ്റ്റുകളിൽ കാനഡയിൽനിന്നുള്ളവരുടെ എണ്ണം ആറാംസ്ഥാനത്താണെന്നും മെച്ചപ്പെടുത്താനുള്ള സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി, തിരുവനന്തപുരം മേയർ എന്നിവർ ബ്രാംപ്ടൺ മേയറെ പൊന്നാടയണിച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. കാനഡയിൽനിന്നുള്ള ലോക കേരള സഭാംഗം കുര്യൻ പ്രക്കാട്ടും ബ്രാംപ്ടൺ മേയർക്കൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ സന്ദർശനത്തിൽ സംബന്ധിച്ചു.
പി.എൻ.എക്സ്.143/2020
date
- Log in to post comments