Skip to main content

ഹരിതകേരളം ജില്ലാതല ശില്പശാല  13 ന് 

 

സഹകരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹരിതകേരളം ജില്ലാതല ശില്പശാല സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്യും. ജനുവരി 13 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ശില്‍പശാല. സഹകരണ മേഖല ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ശില്പശാലയില്‍ തയ്യാറാക്കും. ജില്ലാ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അനിത ടി.ബാലന്‍ അധ്യക്ഷയാകും. സംസ്ഥാന സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ജില്‍സ് മോന്‍ ജോസ്, ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ബി. ശ്രീകുമാരി, കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്ല്യാണ കൃഷ്ണന്‍, കെ.ഉദയഭാനു, എം. പുരു ഷോത്തമന്‍, വി.വി. ഹരിപ്രിയ ദേവി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വീഡിയോ പ്രദര്‍ശനം, താലൂക്ക്തല ചര്‍ച്ചകള്‍ നടക്കും.

date