Skip to main content

റിപ്പബ്ലിക് ദിനാഘോഷത്തിനുശേഷം ജീവനക്കാര്‍ ശുചീകരണ യജ്ഞം നടത്തും

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനുശേഷം ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശുചീകരണ യജ്ഞം നടത്തും. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ നടക്കുന്ന ജില്ലാതല ആഘോഷത്തിനുശേഷം എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍  ഓഫീസും പരിസരവും ശുചീകരിക്കും.
 
ആഘോഷച്ചടങ്ങിലും ശുചീകരണത്തിലും മുഴുവന്‍ ജീവനക്കാരുടെയും പങ്കാളിത്തം വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. തിങ്കളാഴ്ച ചീഫ് സെക്രട്ടറി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിനു ശേഷം ശുചീകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, സ്കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്‍റ് പോലീസ്, വിദ്യാര്‍ഥികളുടെ ബാന്‍ഡ് സംഘങ്ങള്‍ തുടങ്ങി 26 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനവും കലാപരിപാടികളുമുണ്ടാകും.

date