ഹരിത ചട്ടം പാലിച്ച് ലൈഫ് കുടുംബസംഗമം
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബ സംഗമം പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് നടത്തിയത്. പരിപാടിയില്‍ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയാണ് ഹരിതചട്ട പാലത്തിന് നേതൃത്വം നല്‍കിയത്.
പരിപാടി നടന്ന അരുവിത്തുറ സെന്‍റ് ജോര്‍ജ് ഓഡിറ്റോറിയത്തിനു സമീപം ഹരിത കര്‍മ്മ സേനയുടെ പ്രത്യേക സ്റ്റാള്‍ സജീകരിച്ച് പ്ലാസ്റ്റിക്കിനു ബദലായുള്ള ഉത്പ്പന്നങ്ങള്‍ പരിചയപ്പെടുത്തി. തുണിസഞ്ചിക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. ഇവ കൂടുതലായി നിര്‍മിച്ചു നല്‍കുന്നതിനുള്ള ഓര്‍ഡര്‍ സ്വീകരിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
ഉപയോഗശൂന്യമായ വസ്തുക്കള്‍ നിക്ഷേപിക്കുന്നതിന് ഓഡിറ്റോറിയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജൈവ മാലിന്യ ബിന്നുകള്‍ സ്ഥാപിച്ചു. ഓലകൊണ്ടും കാര്‍ഡ്ബോര്‍ഡുകൊണ്ടുമാണ് ബിന്നുകള്‍ നിര്‍മിച്ചത്. ഉച്ചഭക്ഷണത്തിന് ചില്ലു പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിച്ചത്.
- Log in to post comments