Post Category
ലൈഫിന്‍റെ തണലില്‍ ദേവകിയമ്മ സുരക്ഷിതയാണ്
ടാര്‍പ്പായ മറച്ചുണ്ടാക്കിയ ചായ്പിലെ ഒന്നര പതിറ്റാണ്ടുകാലത്തെ ദുരിതജീവിതത്തിനുശേഷം അടച്ചുറപ്പുള്ള വീടിന്‍റെ സുരക്ഷിതത്വത്തില്‍ എത്തിയതിന്‍റെ സന്തോഷത്തിലാണ് ദേവകിയമ്മ. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിനെത്തിയപ്പോളാണ് ഈ 83കാരി ആഹ്ലാദം പങ്കുവച്ചത്.
പതിനഞ്ചു വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. രാത്രി ഉറങ്ങാന്‍ പേടിയായിരുന്നു. മഴ പെയ്താല്‍ മുഴുവനും ചോര്‍ന്നൊലിക്കുമായിരുന്നു. ഇപ്പോള്‍ ഒത്തിരി സന്തോഷമുണ്ട്-ദേവകിയമ്മ പറഞ്ഞു. 2018 ഓഗസ്റ്റില്‍ ആരംഭിച്ച വീടു നിര്‍മാണം 10 മാസംകൊണ്ട് പൂര്‍ത്തിയായി. ഇവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന മൂന്നു സെന്‍റ് സ്ഥലത്താണ് 420 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിച്ചിരിക്കുന്നത്.
date
- Log in to post comments