ഉഴവൂര്‍ ബ്ലോക്കില്‍ ലൈഫ് മിഷനില്‍ 477 പുതിയ വീടുകള്‍
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ വീട് ലഭിച്ചവരുടെ കുടുംബസംഗമത്തിലും അദാലത്തിലും ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള അറുനൂറോളം പേര്‍ പങ്കെടുത്തു. അദാലത്തില്‍ ആകെ 242 അപേക്ഷകള്‍ പരിഗണിച്ചു. 142 എണ്ണം തീര്‍പ്പാക്കി. കോഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതി, ഇന്ദിരാ ആവാസ് യോജന എന്നിവ പ്രകാരം നിര്‍മാണം ആരംഭിച്ച് പണിതീരാതെ കിടന്ന വീടുകള്‍കൂടി പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷന്‍ പദ്ധതി സഹായകമായെന്ന് മുഖ്യപ്രഭാഷണം നടത്തിയ തോമസ് ചാഴികാടന്‍ എം.പി. പറഞ്ഞു.
ഉഴവൂര്‍ ബ്ലോക്കില്‍ 477 വീടുകളാണ് ലൈഫ് മിഷനില്‍ നിര്‍മ്മിച്ചത്. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ (130 എണ്ണം) നിര്‍മ്മിച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരത്തിന് രാമപുരം അര്‍ഹമായി. തോമസ് ചാഴികാഴന്‍ എം.പി പുരസ്കാരം കൈമാറി. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോണ്‍ പുതിയടത്തുചാലില്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലില്‍ ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോലുകള്‍ വിതരണം ചെയ്തു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ദിവാകരന്‍, വൈസ് പ്രസിഡന്‍റ് തോമസ് ടി. കീപ്പുറം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.സി. കുര്യന്‍ (കുറവിലങ്ങാട്), ലിസി തോമസ്(കടപ്ലാമറ്റം), ആന്‍സമ്മ സാബു( മരങ്ങാട്ടുപിള്ളി), സുനു ജോര്‍ജ് (മാഞ്ഞൂര്‍), ബിനോയി ചെറിയാന്‍ (കാണക്കാരി) , ഷേര്‍ളി രാജു(ഉഴവൂര്‍), ശോഭ നാരായണന്‍ (വെളിയന്നൂര്‍), ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments