Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന
സഹകരണമേഖലയിലെ അപെക്‌സ് സൊസൈറ്റികളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്(ജനറല്‍ ആന്‍ഡ് സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പര്‍:225/17 & 226/17) തസ്തികകളിലേക്ക് 2019 ഡിസംബര്‍ 13ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 14 മുതല്‍ 22 വരെ (18,19 ഒഴികെ) കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുള്ള പി.എസ്.സി മേഖലാ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് മേഖലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണമെന്ന് പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04952371500.
date
- Log in to post comments