വിവിധ കോഴ്‌സുകളില്‍ പ്രവേശനം
പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റഗുലര്‍/പാര്‍ട്ട്‌ടൈം കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങിയ കോഴ്‌സുകളിലാണ് പ്രവേശനം. എസ്.സി/എസ്.ടി/മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോമും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി. യുടെ വെബ്‌സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷഫോം രജിസ്‌ട്രേഷന്‍ ഫീസായ 150/ രൂപ (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 100/ രൂപ) പ്രിന്‍സിപ്പല്‍, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ എന്ന പേരിലെടുത്ത ഡി.ഡി സഹിതം സ്‌കൂള്‍ ഓഫീസില്‍ നേരിട്ടെത്തി പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04933 225086, 85470 21210.
- Log in to post comments