Skip to main content

റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണം

പൊന്നാനി താലൂക്കില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായി ഇതുവരെ സമര്‍പ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ പകര്‍പ്പ്, പുതിയ റേഷന്‍കാര്‍ഡിന്റെ വില എന്നിവയുമായി ഓഫീസില്‍ വന്ന് റേഷന്‍കാര്‍ഡുകള്‍ കൈപ്പറ്റണം.  റേഷന്‍ കാര്‍ഡിലെ വിലാസവും ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വിലാസവും തമ്മില്‍ വ്യത്യാസമുണ്‍െങ്കില്‍ അവ തിരുത്തി കൈപ്പറ്റണമെന്നും  സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date