Skip to main content

സിഡിറ്റില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനുവേണ്ടി  സി -ഡിറ്റ് നടപ്പാക്കുന്ന സൈബര്‍ശ്രീയില്‍ 20നും 26നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസത്തെ പൈത്തണ്‍ പ്രോഗ്രാമിംഗ് പരിശീലനത്തിന് ബി.ടെക്/ എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. മൂന്നു മാസത്തെ ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കോ, ബി.ഇ/ ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. ആറു മാസത്തെ ഐ.ടി ബേയ്‌സ്ഡ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ബി.ഇ/ ബി.ടെക്/ എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്  കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും വിഷ്വല്‍ ഇഫക്ട്‌സ് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷ്വല്‍മീഡിയ കോഴ്‌സിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബി.എഫ്.എ പാസായവര്‍ക്കോ ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. പൈത്തണ്‍ പ്രോഗ്രാമിംഗിന് 5000 രൂപയും മറ്റുള്ളവയ്ക്ക് 5500 രൂപയും പ്രതിമാസം  സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org    എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജനുവരി 25ന് മുമ്പായി സൈബര്‍ശ്രീ സെന്റര്‍, അംബേദ്ക്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം- 695015 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകള്‍ cybersritraining@gmail.com  എന്ന ഇ മെയില്‍ വഴിയും അയക്കാം. ഫോണ്‍ 0471 2933944, 9447401523.

date