Skip to main content
മൂന്നാർ വിന്റർ കാർണിവല്ലിന്റെ ഉദ്ഘാടനം  എം എൽ എ എസ് രാജേന്ദ്രൻ നിർവ്വഹിക്കുന്നു.

മൂന്നാറിൽ വിന്റർ കാർണിവലിന് തുടക്കമായി 

 

 

വിന്റർ കാർണിവല്ലിന് തുടക്കമായതോടെ

ഇനിയുള്ള 16 ദിവസം മൂന്നാറിന് ഉത്സവക്കാലം. നല്ല തണ്ണിയിൽ നിന്ന് ആരംഭിച്ച വർണാഭമായ ഘോഷയാത്രക്കു ശേഷമാണ് ബോര്‍ട്ടാനിക്ക് ഗാര്‍ഡനിലെ കാർണിവൽ വേദി ഉണർന്നത്. ഔദ്യോഗിക  ഉത്ഘാടനം ദേവികുളം എംഎൽഎ എസ്  രാജേന്ദ്രൻ നിർവ്വഹിച്ചു. മൂന്നാറിൽ സീസണൽ ടൂറിസത്തിന് ഉണർവേകുന്നതാണ് കാർണിവൽ എന്ന് അദ്ദേഹം പറഞ്ഞു. ഡി.റ്റി.പി.സിയുടെ നേതൃത്വത്തിലാണ്  കാര്‍ണിവല്‍ നടത്തുന്നത്. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.കാർണിവൽ പോലുള്ള ഉത്സവങ്ങൾ മൂന്നാറിന്റെ വികസനത്തിന് കരുത്തേകുന്നതായി സബ് കളക്ടർ പറഞ്ഞു.

കാര്‍ണിവലിനോട് അനുബന്ധിച്ച് പ്രവേശനം ആരംഭിച്ച ബോട്ടാണിക്കൽ ഗാര്‍ഡന്‍ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്ന്  ഡി റ്റി പി സി സെക്രട്ടറി ജയന്‍.പി.വിജയന്‍ പറഞ്ഞു.

പരിപാടിയോട് അനുബന്ധിച്ച് ഫ്‌ളവര്‍ ഷോ, ഫുഡ് ഫെസ്റ്റ്, കലാസന്ധ്യ തുടങ്ങിയവയും  നടക്കും.കുട്ടികള്‍ക്ക് 20 തും മുതിര്‍ന്നവര്‍ക്ക് 30 തുമാണ് പ്രവേശന ഫീസ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ദിവസേന എത്തുന്ന പ്രദേശവാസികള്‍ക്കും പ്രത്യേക പരിഗണന നല്‍കും. തഹസിൽദാർ ജിജി കുന്നപ്പള്ളി,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, ജനപ്രതിനിധികൾ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ

വിവിധ സംഘടന നേതാക്കൾ, വ്യാപാരികൾ  വ്യവസായി പ്രതിനിധികൾ, ഉദ്യോഗസ്ഥൻ തുടങ്ങിയവർ പങ്കെടുത്തു.

 

date