വീട്ട് വളപ്പിലെ ചക്കയും മാങ്ങയും ഒന്നും വെറുതെ കളയേണ്ട' നാടന്‍ വിഭവങ്ങളുടെ മേ• ഓര്‍മപ്പെടുത്തി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍
പ്രാദേശികമായി ലഭ്യമായ പഴങ്ങളും പച്ചക്കറികളും ആഹാര ശീലങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യ കാര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി കോട്ടക്കല്‍ നഗരസഭയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി. ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങളാണ് മലയാളിയെ ഡയാലിസിസ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വരി നില്‍ക്കേണ്ട അവസ്ഥയിലെത്തിച്ചത്. പഴങ്ങളും പച്ചക്കറികളും ആഹാര ശീലമാക്കേണ്ടതുണ്ടെന്നും ഇതിനായി സ്വന്തം വീട്ട് വളപ്പില്‍ തന്നെയുള്ള വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നാഷനല്‍ ന്യൂട്രീഷന്‍ സര്‍വേയുമായി പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍ റിപ്പോര്‍ട്ടവതരണം നടത്തി. കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍, വിവിധ സ്ഥിരംസമിതി ചെയര്‍മാന്‍മാരായ പി.ഉസ്മാന്‍ കുട്ടി, തൈക്കാട്ട് അലവി, ആയിഷ ഉമ്മര്‍, ടി.വി സുലൈഖാബി, സാജിദ് മങ്ങാട്ടില്‍, ന• ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് യു.എ നസീര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments