Post Category
കുറ്റിയാർവാലിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും
കുറ്റിയാർവാലിയിലെ തോട്ടം തൊഴിലാളികളുടെ വീടുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾക്ക് മന്ത്രി ടി.പി രാമകൃഷ്ണൻ നിർദേശം നൽകി.
തോട്ടം മാനേജ്മെൻറുകളുമായി ഈ മാസം 21 ന് കൊച്ചിയിൽ നടക്കുന്ന കരട് പ്ലാന്റേഷൻ നയം ശില്പശാലാ വേദിയിൽ ചർച്ച നടത്തും.ഇതിനായി ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ആർ. പ്രമോദിനെ മന്ത്രി ചുമതലപ്പെടുത്തി. ഇതിനകം താത്കാലിക കുടിവെള്ള സംവിധാനം ഒരുക്കാനും മന്ത്രി നിർദേശിച്ചു. ശാശ്വത പരിഹാരത്തിന് നിർദ്ദേശം സമർപ്പിക്കണം.
date
- Log in to post comments