Skip to main content

മങ്കട ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന്

മങ്കട ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന് (ജനുവരി 13)  നടക്കും. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന 'ജീവനി' പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
മക്കരപറമ്പ് സമൂഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തിന്റ ഉദ്ഘാടനം രാവിലെ 11ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിക്കും. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍ അധ്യക്ഷനാവും.  ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ 'ജീവനി' പദ്ധതി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് മഖ്യപ്രഭാഷണം നടത്തും. മങ്കട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹമീദ ജലീസ റിപ്പോര്‍ട്ട് അവതരിപ്പിക്കും
 

date