Post Category
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് നാല് ഉപജില്ലാ ഓഫീസുകള്‍ കൂടി
കേരളത്തിലെ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സ്ഥാപിതമായ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് നാല് പുതിയ ഉപജില്ലാ ഓഫീസുകള്‍ കൂടി ആരംഭിക്കും. പത്തനംതിട്ട ജില്ലയിലെ അടൂര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, വയനാട് ജില്ലയിലെ മാനന്തവാടി, കോഴിക്കോട് ജില്ലയില്‍ നാദാപുരം എന്നിവിടങ്ങളിലാണ് പുതുതായി ഓഫീസുകള്‍ തുടങ്ങുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2018 ല്‍ കോര്പ്പറേഷന് 10 ഓഫീസുകള്‍ അനുവദിച്ചിരുന്നു. നാല് ഓഫീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഓഫീസുകളുടെ എണ്ണം 35 ആകും.
date
- Log in to post comments