കലാശക്കൊട്ടിനൊരുങ്ങി തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ
കഴിഞ്ഞ ഒരു മാസമായി തൃശൂർ നഗരത്തിൽ നടന്നു വന്ന ഹാപ്പി ഡേയ്സ് രാത്രി കാല ഷോപ്പിംഗിനു ഇന്ന് (14/01) തിരശീല വീഴും. വൈകീട്ട് 7 മണിക്ക് മണിക്ക് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ചെയ്യും.വിവിധ വിജയികൾക്കുള്ള സമ്മാനദാനം കൃഷി മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിക്കും. മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും.
നഗരത്തിന് ദീപാലങ്കാരങ്ങളുടെ പ്രഭ ചൊരിഞ്ഞും വിവിധ കലാസാംസ്‌കാരിക, കായിക, പരിപാടികൾ പരിചയപ്പെടുത്തിയും, വ്യാപാര സ്ഥാപനങ്ങൾ ഇതുവരെ നൽകാത്ത ഡിസ്‌കൗണ്ടും സമ്മാനങ്ങൾ നൽകിയും ഒരു മാസക്കാലം മുന്നോട്ട് പോയ ഹാപ്പി ഡേയ്‌സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലാണ് ഇന്ന് സമാപിക്കുന്നത്. ഡിസംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തി ലെ ആദ്യ രാത്രികാല ഷോപ്പിന് മേള ഉദ്ഘാടനം ചെയ്തത്.
ഒരു മാസക്കാലം കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുത്ത് ഓരോ ദിവസവും ടി.വി.ഉൾപ്പടെ 9 സമ്മാനങ്ങൾ നൽകിയിരുന്നു. ആഴചാവസാനം കാർ, മോട്ടോർ ബൈക്ക് എന്നിവയും സമ്മാനമായി നൽകി.
സമാപനസമ്മേളനത്തിൽ ജനറൽ കൺവീനർ ടി.എസ്.പട്ടാഭിരാമൻ ആ മുഖപ്രസംഗം നടത്തും. വിവിധ സംഘടന പ്രതിനിധികൾ ചടങ്ങിൽ ആശംസ നേരും. ഉദ്ഘാടന ചടങ്ങിനു ശേഷം പ്രസിദ്ധ സിനിമ പിന്നണി ഗായിക സയനോര ബാന്റ് അവതരിപ്പിക്കുന്ന സംഗീത വിരുന്നുണ്ടാകും
15-ാം തിയ്യതി ഗിന്നസ് റെക്കോർഡ് ഭേദിക്കുന്ന കേക്ക് നിർമ്മിച്ചു കൊണ്ടാണ് ഫെസ്റ്റിവലിന് കർട്ടൻ വീഴുക. കേരള ബേക്കേഴ്‌സ് അസോസിയേഷനാണ് ആ ചരിത്ര മുഹൂർത്തത്തിന് ചുക്കാൻ പിടിക്കുന്നത്.
- Log in to post comments